11
Dec 2018
Tuesday
24 Channel

പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്: അതീവജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു

chances of heavy rain for the next five days

പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും (ശനി, ഞായര്‍) അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

പോലീസ്/ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കളക്ടറേറ്റ് – 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി- 0468 2222221, താലൂക്ക് ഓഫീസ് അടൂര്‍- 04734 224826, താലൂക്ക് ഓഫീസ് കോന്നി- 0468 2240087, താലൂക്ക് ഓഫീസ് റാന്നി- 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി- 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല – 0469 2601303. (പിഎന്‍പി 3252/18)

Breaking News:
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 64, ബിജെപി - 20, മറ്റുള്ളവര്‍ - 06
തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 23, ടി.ആര്‍.എസ് - 85, മറ്റുള്ളവര്‍ - 08
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി - 110, കോണ്‍ഗ്രസ് - 109, മറ്റുള്ളവര്‍ -11
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കോണ്‍ഗ്രസ് - 101, ബിജെപി - 75, മറ്റുള്ളവര്‍ - 23
മിസോറാം എം.എന്‍.എഫ് - 24, കോണ്‍ഗ്രസ് - 06, മറ്റുള്ളവര്‍-09
Top