20
Oct 2018
Saturday
24 - Comming soon

ശബരിമല സ്ത്രീ പ്രവേശനം; തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

ശബരിമല സ്ത്രീ പ്രവേശനത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാണ് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുക. ദേവസ്വംബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി സമവായ ചര്‍ച്ച നടത്തണമെന്ന് സിപിഎം നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയോടെ താഴമണ്‍ മഠത്തിലെ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരോടാണ് തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് എത്താന്‍ നിര്‍ദേശിച്ചത്.

Top