Advertisement

ഇന്റർ പോൾ മേധാവിയെ കാണാനില്ല

October 6, 2018
Google News 1 minute Read
missing

അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്‍റര്‍പോളിന്‍റെ മേധാവി മെഗ് ഹൊഗ്വയെ കാണാനില്ല. 64-കാരനായ മെഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവാണ്.ഭാര്യയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് ഭാര്യ നൽകിയ പരാതിയിൽ ഉള്ളത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്തംബർ 29നാണ് മെഗ് ഹൊഗ്വ ചൈനയീലേക്ക് പോയത്. ഫ്രാൻസിലെ ല്യോൺ എന്ന ഇന്റർപോൾ ആസ്ഥാനത്ത് നിന്നാണ് ഇദ്ദേഹം ചൈനയിലേക്ക് യാത്ര തിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഇന്റർപോളിന്റെ മേധാവിയാകുന്നത്. അത് വരെ ചൈനീസ് പബ്ലിക്ക് സെക്യൂരിറ്റി വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here