19
Dec 2018
Wednesday
24 Channel

‘സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ല’; ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്: ദേവസ്വം മന്ത്രി

kadakampally surendran donates one month salary to cm disaster management fund

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായി ഐക്യത്തോടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സത്യവാങ്മൂലത്തിന്റെ പേരില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ മതവും വര്‍ഗീയതയും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top