Advertisement

കോട്ടക്കലില്‍ ശൈശവ വിവാഹം; പതിനെട്ടുകാരന്‍ പന്ത്രണ്ടുകാരിയെ നിക്കാഹ് ചെയ്തു

October 7, 2018
Google News 0 minutes Read
child marriage

കോട്ടക്കലിനടുത്ത് പന്ത്രണ്ട് വയസുകാരിയും പതിനെട്ട് വയസുകാരനും തമ്മില്‍ ശൈശവ വിവാഹം നടന്നു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കേസെടുത്തു. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കിയിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിക്കാഹിനായി ബംഗാളിലേക്ക് പോയിരുന്നു. ബന്ധുക്കള്‍ അടക്കം വലിയ സംഘമാണ് നിക്കാഹിനായി അങ്ങോട്ട് പോയത്.

കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു നിക്കാഹിന്റെ ചടങ്ങുകള്‍. ബന്ധുവായ പതിനെട്ടുകാരനായിരുന്നു വരന്‍. ചടങ്ങിന്റെ ഭാഗമായി മഹറായി നല്‍കിയ സ്വര്‍ണാഭരണം പെണ്‍കുട്ടിയെ അണിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്കാഹിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here