19
Dec 2018
Wednesday
24 Channel

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാർ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിച്ച, മലപ്പുറം, പാലക്കാട്, വയനാട്, ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷ്ണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി.

Top