11
Dec 2018
Tuesday
24 Channel

ജമ്മു കാശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജമ്മു കാശ്മീർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12 ജില്ലകളിലെ 422 വാർഡുകളാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മുവിലെ 247 വാർഡുകളിലും കാശ്മീരിലെ 149 വാർഡുകളിലും ലഡാക്കിലെ 26 വാർഡുകളിലുമായി 1283 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.

പിഡിപിയും നാഷണൽ കോൺഫറൻസും ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ബഹിഷ്‌കരണവും വിഘടനവാദികളുടെ ഭീഷണിയും നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ഇക്കാരണത്താൽ സംസ്ഥാനത്തെ 60 ശതമാനം സീറ്റുകളിലും മത്സരം ഉണ്ടാകില്ല. 598 വാർഡുകളിൽ 172 എണ്ണത്തിൽ ഒരാൾ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 190 എണ്ണത്തിൽ ആരും മത്സരിക്കാൻ മുന്നോട്ടു വന്നിട്ടില്ല. 40 മുൻസിപ്പാലിറ്റികളിൽ 21 എണ്ണത്തിലും ആരുമില്ല.

ജമ്മു, രജൗരി, പൂഞ്ച് ജില്ലകളിലായി 671 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും അധികം പോളിങ് സ്റ്റേഷനുകളുള്ള ജില്ല ജമ്മുവാണ്. 584 പോളിസ്റ്റ് സ്റ്റേഷനുകളാണ് ജമ്മുവിലുള്ളത്. ബാക്കി 61 എണ്ണം രജൗരിയിലും 26 എണ്ണം പൂഞ്ചിലുമാണ്.

Breaking News:
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 64, ബിജെപി - 20, മറ്റുള്ളവര്‍ - 06
തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 23, ടി.ആര്‍.എസ് - 85, മറ്റുള്ളവര്‍ - 08
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി - 110, കോണ്‍ഗ്രസ് - 109, മറ്റുള്ളവര്‍ -11
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കോണ്‍ഗ്രസ് - 101, ബിജെപി - 75, മറ്റുള്ളവര്‍ - 23
മിസോറാം എം.എന്‍.എഫ് - 24, കോണ്‍ഗ്രസ് - 06, മറ്റുള്ളവര്‍-09
Top