Advertisement

ഇന്റർപോളിന് പുതിയ മേധാവി

October 8, 2018
Google News 0 minutes Read

നിലവിലെ ഇന്റർപോൾ പ്രസിഡന്റ് മെ ഹോങ് വെയ്‌നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിൽ ഇന്റർപോളിന് പുതിയ മേധാവിയെ നിശ്ചയിച്ചു. ഇന്റർപോളിലെ സീനിയർ വൈസ് പ്രസിഡന്റ് കിം ജോങ് യാങ്ങിനാണ് പ്രസിഡന്റ് ചുമതല.

നിയമവിരുദ്ധ പ്രവർത്തനം നടത്തി എന്ന കേസിലാണ് മെ ഹോങ് വെയ്ൻ അന്വേഷണം നേരിടുന്നത്. എന്താണ് കേസിന്റെ വിശദാംശങ്ങളെന്ന് ഇതുവരെ ചൈന പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ച്ചയാണ് ഫ്രാൻസിൽ നിന്ന് മെ ഹോങ് വെയ്ൻ ചൈനയിലേക്ക് പോയത്. പിന്നീട് മെ ഹോങ് വെയ്‌നിനെ കാണാതായെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ ഫ്രഞ്ച് പോലീസും അന്വേഷണം തുടരുകയാണ്.

മെയുടെ ഭാര്യയ്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാരണം വ്യക്തമാക്കാതെ ഇൻറർപോൾ തലവനെ കസ്റ്റഡിയിലെടുത്തതിന് വരും നാളുകളിൽ ചൈന അന്താരാഷ്ട്ര സമ്മർദ്ധം നേരിടുമെന്ന് ഉറപ്പാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here