14
Dec 2018
Friday
24 Channel

റാഫേൽ കേസ്; വാദം ബുധനാഴ്ച്ച കേൾക്കുമെന്ന് സുപ്രീംകോടതി

sc to hear PIL on rafale deal on wednesday

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഈ ബുധനാഴ്ച്ച വാദം കേൾക്കും. ചീഫ് ജസ്്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ കൗൾ, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരാണ് വാദം കേൾക്കുക.

അഭിഭാഷകനായ വിനീത് ധൻദയാണ് ഹർജി നൽകിയിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ ചെലവായ പണത്തിന്റെ വിവരങ്ങൾ സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിടണമെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഡസോൾട്ട് റിലയൻസിന് നൽകിയ ഇടപാട് സംബന്ധിച്ച വിവരങ്ങളും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Top