Advertisement

‘വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായി’: വി.എം.സുധീരൻ

October 8, 2018
Google News 1 minute Read
vm Sudheeran

വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ദുർബലമായ വാദമുഖങ്ങൾ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിൻവാങ്ങലിന് മുഖ്യമന്ത്രി നിർബന്ധിതനായത്. ജനാഭിപ്രായത്തിന് വഴങ്ങി തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതിൽ സർക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തിൽ നിന്നും പിന്തിരിയാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്നും വി.എം സുധീരന്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here