Advertisement

ചുഴലികാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

October 9, 2018
Google News 0 minutes Read

അറബിക്കടലിന്റെ മധ്യപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശകളിലായി രൂപപ്പെട്ട ചുഴലികാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്കു ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 12 വരെ മത്സ്യതൊഴിലാളികൾ അറബികടലിന്റെ മധ്യ പടിഞ്ഞാറൻ ആഴക്കടലിലേക്കും, തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്കും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here