Advertisement

നമ്പി നാരായണന് നഷ്ടപരിഹാര തുക കൈമാറി

October 9, 2018
Google News 0 minutes Read
Nambi narayanan

ഐഎസ്ആര്‍ഓ ചാരക്കേസ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്ന സുപ്രീം കോടതി വിധി.

നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയതെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. അത് കൊണ്ടാണ് പരസ്യമായി തന്നെ സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാരക്കേസില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണ ഏജന്‍സികളെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നവര്‍ പരിശോധന നടത്തേണ്ടതുണ്ട്. ചില കേസുകളില്‍ മുന്‍ വിധി വിധിക്കുന്നവരും ഊഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here