Advertisement

സാലറി ചലഞ്ച്; വിസമ്മത പത്രത്തിന് ഹൈക്കോടതി സ്‌റ്റേ

October 9, 2018
Google News 0 minutes Read
high court of kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നൽകികൊണ്ടുള്ള സാലറി ചലഞ്ചിൽ വിസമ്മത പത്രത്തിന് ഹൈക്കോടതി സ്‌റ്റേ. ചലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മത പത്രം നൽകണമെന്ന നിബന്ധനയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

വിസമ്മതപത്രം വാങ്ങുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന്റെ പേരിൽ നിർബന്ധിത പണപ്പിരിവു നടത്തുന്നു എന്നാരോപിച്ച് എൻജിഒ സംഘ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.ഹർജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഒരു മാസത്തിനകം തീർപ്പാക്കണമെന്നും കോടതി ഉത്തവരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here