Advertisement

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10 ന്

October 9, 2018
Google News 0 minutes Read

നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത മാസം 10 ന് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ ഔദ്യോഗികമായി തിയതി പ്രഖ്യാപിച്ചു. അതിഥിയായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടനാട് പ്രളയ ദുരന്തത്തെ അതിജീവിച്ചിരിക്കുകയാണെന്ന് ലോകത്തോട് വിളിച്ച് പറയാന്‍ വള്ളംകളിയിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട നെഹ്‌റു ട്രോഫി വള്ളംകളി പ്രളയത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here