20
Oct 2018
Saturday
24 - Comming soon

ശബരിമല സത്രീ പ്രവേശനം; എന്‍ഡിഎയുടെ പ്രതിഷേധ ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കം. പന്തളത്തു നിന്നും തുടങ്ങുന്ന മാര്‍ച്ച് 15ന് തലസ്ഥാനത്തെത്തും. വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ വെള്ളാപ്പള്ളി നടേശൻ തള്ളിയിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിക്ക് തിരിച്ചടിയായി.

അതേ സമയം പ്രതിഷേധത്തിനെതിരെ വെള്ളാപ്പള്ളി എടുത്ത നിലപാടിനെ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എതിര്‍ത്തിരുന്നു. എസ്എന്‍ഡിപിയുടെ നിലപാട് കാര്യമാക്കാതെ സമരവുമായി എന്‍എസ്എസ് മുന്നോട്ട് നീങ്ങുകയാണ്. അതിനിടെ, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

Top