16
Oct 2018
Tuesday
24 - Comming soon

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ്; ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചു

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചു. ദേവസ്വം മുൻ ഓംബുഡ്‌സ്മാൻ ആർ ഭാസ്‌ക്കരനെയാണ് നിരീക്ഷകനായി നിയമിച്ചത്.

നിയമനവും കൂടുതൽ സുതാര്യമാക്കണമെന്ന് ദേവസ്വം സ്‌പെഷ്യൽ കമ്മിഷണർ പറഞ്ഞു. മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പും നിയമനവും കൂടുതൽ സുതാര്യമാക്കണമെന്ന ദേവസ്വം സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട് പരിഗണിച്ചാണ് കോടതിയുടെ നടപടി .

അഭിമുഖവും മാർക്കിടലും അടങ്ങുന്ന നടപടിക്രമം വിഡിയോയിൽ പകർത്തണമെന്ന് കമ്മീഷണർ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.

അതേസമയം, നടപടിയോട് എതിർപ്പില്ലന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Top