15
Dec 2018
Saturday
24 Channel

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു

murder blood

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു. ആർ റോനാണ് വെട്ടേറ്റത്. ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗം കൂടിയായ ആർ റോഷന്റെ കൈയ്യിലും പുറത്തുമാണ് വെട്ടേറ്റത്. റോഷനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. മാസങ്ങൾക്ക് മുൻപ് വലിയകുളങ്ങരയിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് നിഗമനം.

Top