Advertisement

വിസ്മയിപ്പിക്കാന്‍ മോഹന്‍ലാലിന്റെ ‘ഒടിയന്‍’; ട്രെയിലര്‍ കാണാം

October 10, 2018
Google News 1 minute Read

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒടിയൻ – ഇരുട്ടിന്റെ,​ രാത്രിയുടെ രാജാവ് എന്ന് പറഞ്ഞു കൊണ്ടാണ് ട്രെയിലറിന്റെ തുടക്കം. പേടിപ്പെടുത്തുന്നതും ദുരൂഹത ഉളവാക്കുന്നതുമായ ട്രെയിലര്‍ മോഹന്‍ലാലിന്‍റെ കിടിലൻ ഡയലോഗുകൂടിയാകുമ്പോള്‍ കൂടുതല്‍ മികച്ചതാകുന്നു.

ഒരു മിനിട്ടും 27 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇന്ന് പുറത്തിറങ്ങിയത്. ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയാകുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം പ്രകാശ് രാജ് വില്ലനാകുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയൻ. സിദ്ധിഖ്, ഇന്നസെന്റ്, നരേൻ, മനോജ് ജോഷി, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here