17
Oct 2018
Wednesday
24 - Comming soon

ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘനം; കേന്ദ്ര ഉന്നതാധികാര സമിതി പരിശോധനയ്ക്ക്

sabarimala

ശബരിമലയില്‍ വനഭൂമി ദുരുപയോഗം ചെയ്‌തോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ മാസം 25 നുശേഷം ശബരിമല സന്ദര്‍ശിക്കും. സന്നിധാനത്ത് നടത്തിയ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചാണെന്നാണു പരാതി. ആരോപണത്തില്‍ കേന്ദ്ര ഉന്നതാധികാര സമിതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. എന്നാല്‍, അനധികൃത നിര്‍മാണങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. അതേസമയം, അനധികൃത നിര്‍മാണം നടന്നതായി സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top