17
Oct 2018
Wednesday
24 - Comming soon

ശബരിമല യുവതീ പ്രവേശന വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ്; പ്രതികരിക്കാതെ കേന്ദ്ര നിയമമന്ത്രി

ravishankar prasda

ശബരിമലയിലെ യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യം. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഓര്‍ഡിനന്‍സ് പുറത്തിറക്കി സുപ്രീം കോടതി വിധി മറികടക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍, ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യത്തോട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചില്ല.

ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ ബോധ്യമുണ്ട്. എന്നാല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top