Advertisement

ശബരിമല യുവതി പ്രവേശനം; പ്രതിഷേധം ആഫ്രിക്കയിലും

October 10, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവുമായി ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി ഭക്തരും. ഇന്ന് നടന്ന ഭക്തജന സംഗമവും നാമജപ പ്രതിഷേധ കൂട്ടായ്മയും ശ്രദ്ധേയമായി. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കിൻഷാസ അയ്യപ്പ സേവാസംഘം പ്രവർത്തകർ പ്രതിഷേധം അറിയിച്ചു.

കിൻഷാസ അയ്യപ്പ സേവാസംഘം ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടർന്ന് 150 മലയാളികൾ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യൻ എംബസിക്കും, വിദേശകാര്യ വകുപ്പിനും നല്കാൻ തീരുമാനിച്ചു. കൂടാതെ
സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകണം എന്നും ശബരിമലയുടെ പവിത്രത കളങ്കപെടുത്തുന്ന
ഒരു പ്രവൃത്തിയും അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട അപേക്ഷ കേരള മുഖ്യമന്ത്രിക്കു നൽകാനും തീരുമാനിച്ചു.

കോംഗോയുടേ തലസ്ഥാനമായ കിൻഷാസയിൽ ഉള്ള കോംഗോ ഹിന്ദു മണ്ഡലിൽ ആണ് പ്രതിഷേധം നടന്നത്
കിൻഷാസ അയ്യപ്പ സേവാസംഘം പ്രവർത്തകരായ പ്രദീപ് ,ജയകൃഷ്ണൻ ,രാജേഷ് കുമാർ ,കെ.ജി ഓമനക്കുട്ടൻ,സുജേഷ് സുധാകരൻ ,പ്രകാശ് എന്നിവരാണ് നേതൃത്വം നൽകിയത്. പന്തളം രാജകുടുംബത്തിലെ പ്രതിനിധി രാജ രാമ ദാസ് പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here