17
Oct 2018
Wednesday
24 - Comming soon

ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകില്ല; പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ വിന്യസിക്കില്ല : ദേവസ്വം ബോർഡ്

padmakumar devaswom board

ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്. പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എ പദ്മകുമാർ അറിയിച്ചു. ആചാരനുഷ്ടാനങ്ങൾ മുൻ നിർത്തി മുന്നോട്ട് പോകുന്നതാണ് ബോർഡിന് പ്രധാനമെന്നും മുൻപുണ്ടായതിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകില്ലെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു. തുടർ നടപടികൾ കോടതി നിർദ്ദേശമനുസരിച്ച് കൈക്കൊള്ളുമെന്നും പദ്മകുമാർ പറഞ്ഞു.

അതേസമയം, ശബരിമലയിൽ സ്ത്രീകൾക്ക് സംരക്ഷണമൊരുക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സുന്നി വിഭാഗത്തിന്റെ പള്ളിയിൽ കയറണമെന്ന് ആഗ്രഹമുള്ളവർ കയറണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

Top