19
Oct 2018
Friday
24 - Comming soon

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില ഭേദപ്പെടുന്നു; സാധാരണനിലയിലെത്താന്‍ സമയമെടുക്കുമെന്നും സ്റ്റീഫന്‍ ദേവസി

balabhaskar

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അറിയിച്ച സ്റ്റീഫന്‍ പഴയ നിലയിലേക്ക് എത്താന്‍ കുറച്ച് കൂടി സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ തമ്പിയാണ് ആശുപത്രിയിലെ കാര്യങ്ങള്‍ തന്നെ അറിയിക്കുന്നതെന്നും സ്റ്റീഫന്‍ പറഞ്ഞു.

അതേസമയം, ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണവിവരം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് സാധിക്കേണ്ടതുണ്ടെന്നും എല്ലാവരും ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.

Top