15
Dec 2018
Saturday
24 Channel

‘ഈഴവ സമുദായത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു’; മുഖ്യമന്ത്രിയെ ജാതിപ്പേര് ചേര്‍ത്ത് ചീത്ത വിളിച്ച സ്ത്രീ മാപ്പ് പറഞ്ഞു (വീഡിയോ)

ശബരിമല യുവതീപ്രവേശനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് ചേര്‍ത്ത് ചീത്ത വിളിച്ച സ്ത്രീ മാപ്പ് പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മാപ്പപേക്ഷ.

“ചാനലുകാര്‍ എന്നോട് എന്തങ്കിലും പറയാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്. ഈഴവരെ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് ക്ഷമിക്കണം”- വീഡിയോയില്‍ വ്യക്തമാക്കുന്നു.

ചെറുകോല്‍ സ്വദേശിനി മണിയമ്മയാണ് ജാതിപ്പേര് ചേര്‍ത്ത് മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്. ഈ സ്ത്രീക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Top