16
Dec 2018
Sunday
24 Channel

കൊലപാതക കേസുകളില്‍ ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് ഹരിയാന കോടതി

2014ൽ നടന്ന രണ്ട്​ കൊലപാതക കേസുകളിൽ സ്വയം പ്രഖ്യാപിത ആൾ​ദൈവം രാംപാൽ കുറ്റക്കാരനെന്ന്​ കോടതി. ഇയാൾക്കുള്ള ശിക്ഷാവിധി ഈ മാസം 16,17 തീയതികളിലായി പ്രഖ്യാപിക്കും. ഹരിയാനയി​ലെ ഹിസാർ ​അഡീഷണൽ സെഷൻസ്​ കോടതിയാണ്​ രാംപാലിനെ കുറ്റക്കാരനെന്ന്​ വിധിച്ചത്​.

നേരത്തെയുള്ള മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് രാംപാൽ​ ജയിലിലാണ്​. 2014 നവംബറിൽ ബർവാലയിലെ ആശ്രമത്തിൽ പൊലീസും രാംപാൽ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ച്​ സ്​ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറു പേർ മരിച്ചതാണ് ആദ്യത്തെ​ കേസ്​. കൂടാതെ രാംപാലി​​​​​​​​​​​​ന്റെ ആശ്രമത്തിൽ 2014 നവംബർ18ന്​ ഒരു സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Top