Advertisement

ശശി തരൂരിന്റെ വൈറല്‍ ട്വീറ്റിലെ ആ വാക്ക് എങ്ങനെ ഉച്ചരിക്കും? ശശിതരൂരിന്റെ ശബ്ദത്തില്‍ കേള്‍ക്കാം

October 11, 2018
Google News 2 minutes Read

‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ’ കഴിഞ്ഞ ദിവസം നാക്കിന് ഉളുക്കുണ്ടാക്കുകയാണ് ഈ വാക്ക്. ശശി തരൂരിന്റെ ട്വീറ്റോടെയാണ് ഈ വാക്ക് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടായിരുന്നെന്ന് തന്നെ ഭൂരിപക്ഷം പേരും ഇപ്പോഴാണ് മനസിലാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ കുറിച്ച് ട്വിറ്ററിലിട്ട പോസ്റ്റിലാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ട്വീറ്റും വൈറലായി. സംഗതി പുറത്തെത്തി ഒരു ദിവസം കഴിഞ്ഞിട്ടും അതെങ്ങനെയാണ് വായിക്കേണ്ടതെന്ന് പോലും പിടികിട്ടിയിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിഷമിക്കേണ്ട ശശി തരൂര്‍ തന്നെ അതെങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് പറഞ്ഞ് തരും… കേള്‍ക്കാം

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here