19
Dec 2018
Wednesday
24 Channel

എയര്‍ ഇന്ത്യ പറക്കുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്തു

wall

ചെന്നൈയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പറക്കുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 130യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. ട്രിച്ചി ദുബായ് ബോയിംഗ് ബി 737-800എന്ന വിമാനമാണ് അപകടം ഉണ്ടാക്കിയത്. വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്കും വിമാനത്തിലെ ആന്റിനയ്ക്കും തകരാറ് സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

aeroplane

Top