Advertisement

ജോജു ജോര്‍ജിന്റെ ‘ജോസഫ്’; റിലീസ് തിയ്യതി പുറത്ത് വിട്ടു

October 12, 2018
Google News 1 minute Read

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന ‘ജോസഫ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത് വിട്ടു. ചിത്രം നവംബര്‍ 16ന് തിയ്യറ്ററുകളിലെത്തുമെന്ന് ജോജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here