Advertisement

നന്മമരമില്ലാതെ ‘പപ്പടവട’ വീണ്ടും തുറന്നു

October 12, 2018
Google News 1 minute Read

അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ ‘പപ്പടവട’ ഇന്നലെ വീണ്ടും തുറന്നു. എന്നാല്‍, പപ്പടവടയെ ശ്രദ്ധേയമാക്കിയ ‘നന്മമരം’ ഇല്ലാതെയാണ് ഇത്തവണ പപ്പടവട തുടങ്ങിയിരിക്കുന്നത്. ഭക്ഷശാല എന്നതിനപ്പുറം വഴിയില്‍ വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയായിരുന്നു നന്മമരം. ഇതിന്റെ ഭാഗമായി റെസ്റ്റോറന്റിന് പുറത്ത് ഒരു റഫ്രിജിറേറ്റര്‍ സ്ഥാപിച്ച് ഭക്ഷണ സാധനങ്ങള്‍ അതില്‍ വക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിനിടയില്‍ ഈ റഫ്രിജറേറ്റര്‍ അടിച്ചുതകര്‍ത്തിരുന്നു.

2013 ലാണ് മിനു പൗളിന്‍ എന്ന സംരഭക ‘പപ്പടവട’ ആരംഭിക്കുന്നത്. തുടര്‍ന്ന് 2016ല്‍ പപ്പടവടയുടെ രണ്ടാമത്തെ ശാഖ കലൂര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് തുടങ്ങി. നാടന്‍ ഇലയൂണും തനത് കേരള കറിക്കൂട്ടുകള്‍ വിളമ്പുന്ന ഭക്ഷണശാല അതിവേഗത്തില്‍ തന്നെ ജനമനസ്സുകളില്‍ ഇടം നേടി.

ഭക്ഷണശാലയ്ക്കപ്പുറം വഴിയില്‍ വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണ നല്‍കുന്ന റഫ്രിജിറേറ്റര്‍ സ്ഥാപിച്ചു. നന്മമരം എന്ന പേര് അവര്‍ ആ റഫ്രിജിറേറ്ററിന് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കലൂരിലെ റെസ്റ്റോറന്റിന് നേരെ ഗുണ്ടാ ആക്രമണം ഉണ്ടാകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പപ്പടവടയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here