19
Oct 2018
Friday
24 - Comming soon

ശബരിമല സ്ത്രീ പ്രവേശനം; തന്ത്രി കുടുംബം റിവ്യൂ ഹര്‍ജി നല്‍കി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി തന്ത്രി കുടുംബം ഹര്‍ജി നല്‍കി.  തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിനു വേണ്ടി തന്ത്രി കണ്ഠരര് രാജീവരാണ് ഹര്‍ജി നല്‍കിയത്.
അഡ്വ. മാലിനി പൊതുവാള്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ കേസ് ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ അഖില ഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി. ശശിധര്‍, കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി സ്വാമി അയ്യപ്പദാസ്, മാതൃസമിതിക്ക് വേണ്ടി ഡോ.ഗീത എന്നിവരുടെ പുന:പരിശോധനാ ഹര്‍ജികളും ഫയല്‍ ചെയ്തിരുന്നു. കേസിന്റെ വാദ സമയത്ത് തങ്ങള്‍ നല്‍കിയ സത്യവാങ്മൂലം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചില്ലെന്ന് മലയാളി സംഘിന്റെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Top