19
Oct 2018
Friday
24 - Comming soon

ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണി; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

b gopalakrishnan

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവിക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരള ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്റെ ഭീഷണി. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന പി. സതീദേവിക്കെതിരെയായിരുന്നു ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയത്.

“സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ  ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”. വനിത പൊലീസുകാരെ ശബരിമലയിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ.

Top