15
Dec 2018
Saturday
24 Channel

ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്

കൂത്തുപറമ്പ് കൂവപ്പാടിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്. കൂവപ്പാടി പ്ലൈവുഡ് കമ്പനിക്ക് സമീപം ടി. നിഖിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

അര്‍ധരാത്രി 12.15 ഓടെയായിരുന്നു സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റീല്‍ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Top