15
Dec 2018
Saturday
24 Channel

മോദിക്ക് വധഭീഷണി; ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി. അസമില്‍ നിന്നാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശമെത്തിയത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഇമെയിലിലൂടെയാണ് സന്ദേശമെത്തിയത്. രാജീവ് ഗാന്ധി വധം ഓര്‍ക്കുന്നില്ലേ? അത്തരത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശത്തിലുള്ളത്. എന്നാല്‍ സന്ദേശം അയച്ചതാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top