Advertisement

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി; മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് പറഞ്ഞു

October 13, 2018
Google News 0 minutes Read
wcc

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്യുസിസി. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന എല്ലാ അവഗണനകളും ഡബ്യുസിസി പുറത്ത് പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും തുറന്ന് പറയരുതെന്ന് ശക്തമായ താക്കീത് നല്‍കി. ഇക്കാരണം കൊണ്ടാണ് പ്രതികരിക്കാഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കാണെന്ന് തിരിച്ച് അറിഞ്ഞത് വൈകിയാണ്. തീരുമാനം എടുത്ത ശേഷമാണ് ഞങ്ങളെ ഒാരോ തവണയും ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇക്കഴിഞ്ഞ ചര്‍ച്ചയ്ക്ക് ശേഷം ഞങ്ങളെ പ്രസിഡന്റ് അഭിസംബോധന ചെയ്തത് നടിമാര്‍ എന്നാണ്. ഇത് വേദനിച്ചു. ഞങ്ങള്‍ മുറിവേറ്റവരാണ്, അസ്വസ്ഥരാണെന്നും ഡബ്യുസിസി അംഗങ്ങള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന സംഘടനയിലെ വിശ്വാസം നഷ്ടപ്പെട്ടു.

ദിലീപ് സംഘടയില്‍ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും അറിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിയ്ക്ക് ശേഷമുള്ള മീഡിയാ മീറ്റിംഗിന് ശേഷം എല്ലാം മാറി മറിഞ്ഞു. ഞങ്ങളോടെ ആവശ്യങ്ങളുടെ ഒരു പ്രിന്റ് ഔട്ട് എടുക്കാന്‍ പറഞ്ഞിരുന്നു. അത് എടുത്ത് വന്നപ്പോഴേക്കും മോഹന്‍ലാല്‍ അവിടെ നിന്ന് പോയി. അമ്മ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി. തങ്ങള്‍ കൊടുത്ത ഒരു നിര്‍ദേശവും സംഘടന സമ്മതിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നടിയടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഞങ്ങള്‍ നല്‍കിയ കത്തിലുള്ളത്.
തിലകന്‍ ചേട്ടനെ പുറത്താക്കിയത് ജനറല്‍ ബോഡിയോഗം ചേര്‍ന്നിട്ടില്ല. എന്നാല്‍ ദിലിപിനെ പുറത്താക്കണമെങ്കില്‍ ജനറല്‍ ബോഡി വേണം. ഇതെന്ത് തരം ബൈലോയാണെന്നും ഡബ്യുസിസി അംഗങ്ങള്‍ ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here