19
Oct 2018
Friday
24 - Comming soon

അർച്ചന പത്മിനിയുടെ പരാതി കള്ളമെന്ന് ബി ഉണ്ണികൃഷ്ണൻ

b unnikrishnan

മമ്മൂട്ടി നായകാനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടന്ന പരാതി ശുദ്ധ കള്ളമാണെന്ന് ബി ഉണ്ണികൃഷ്ണൻ. നടിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇന്നലെ ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനിടെയാണ് അർച്ചന പദ്മിനി ഇക്കാര്യം വ്യക്തമാക്കിയത്. ബി ഉണ്ണികൃഷ്ണനും ഫെഫ്ക്കയ്ക്കും പരാതി നൽകിയിട്ടും ഒരു നടപടിയും അയാൾക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നാണ് അർച്ചന പറഞ്ഞത്. കത്ത് മുഖേയനയും നേരിട്ടും പരാതി നൽകിയെങ്കിലും ഒരു നടപടി ഉണ്ടായില്ലെന്നും തനിക്കെതിരെ മോശമായി പെരുമാറിയ ആൾ ഇപ്പോഴും ഒരു പ്രശ്നവും ഇല്ലാതെ സിനിമയിൽ സജീവമാണെന്നും അർച്ചന ആരോപിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ചതിന് അർച്ചനയ്ക്കും ഡബ്ല്യു സിസിയ്ക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

Top