Advertisement

ശബരിമല വിഷയത്തിൽ സമവായ ചർച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോർഡ്‌

October 14, 2018
Google News 0 minutes Read

ശബരിമല വിഷയത്തിൽ സമവായ ചർച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോർഡ്.  ചൊവ്വാഴ്ച്ച (16/10/18) രാവിലെ 10 മണിക്ക്  തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനം.

ദേവസ്വം ബോർഡ് വിശ്വാസികളെ ശത്രുക്കളായി കാണുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ അറിയിച്ചു. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ല. ശബരിമല മണ്ഡലം മകരവിളക്ക് ഉത്സവം നന്നായി നടത്തതികൊണ്ടു പോകുന്നതിനായി വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനെ കുറിച്ചും ചർച്ചയുണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങൾ ന്യായമായി പരിഹരിക്കണമെന്നാം ആഗ്രഹമെന്നും പദ്മകുമാർ അറിയിച്ചു.

പന്തളം കൊട്ടാരം പ്രതിനിധിയെയും തന്ത്രി കുടുംബത്തെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മുൻവിധിയോടെ ചർച്ച നടത്തുന്നില്ലെന്നും പദ്മകുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here