14
Dec 2018
Friday
24 Channel

മീ ടൂ; എംജെ അക്ബർ ഇന്ന് മടങ്ങിയെത്തും, പ്രധാനമന്ത്രിയെ കാണും

mj akbar

മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ വിദേശ പര്യടനം കഴിഞ്ഞ് ഇന്ന് മടങ്ങും. ഇന്ന് പ്രധാനമന്ത്രിയെ കാണുന്ന എംജെ അക്ബർ ആരോപണത്തിൽ വിശദീകരണം നൽകും. രാജി കാര്യത്തിലും ഇന്ന് തീരുമാനം വരും. വിദേശ മാധ്യമ പ്രവർത്തക അടക്കം എട്ട് പേരാണ് എംജെ അക്ബറിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇത് വരെ അക്ബർ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Top