19
Oct 2018
Friday
24 - Comming soon

ശബരിമല യുവതി പ്രവേശനം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ചാ മാർച്ച്

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഇന്ന് 11.30 ഓടെയാണ് മാർച്ച്.

മമ്പറത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വസതിയിൽ 11.30 ഓടെ എത്തിച്ചേരുമെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ്, ഫയർ ഫോഴ്‌സ് യൂണിറ്റുകൾ അടക്കം വൻ സന്നാഹങ്ങൾ തന്നെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്.

Top