Advertisement

ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ വന്‍ നേട്ടം; താരമായി പൃഥ്വി ഷാ

October 15, 2018
Google News 1 minute Read
prithvi shaa

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ നേട്ടം കൈവരിക്കാന്‍ കാരണമായി. രണ്ടാം ടെസ്റ്റില്‍ കരിയറിലെ ആദ്യ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഉമേഷ് യാദവ് 25-ാം റാങ്കിലെത്തി. താരത്തിന്റെ കരിയറിലെ മികച്ച നേട്ടമാണിത്. 613 പോയിന്റ് നേടിയാണ് ഉമേഷ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ബൗളേഴ്‌സിന്റെ റാങ്കിംഗ് പട്ടികയിലുള്ള ആദ്യ ഇന്ത്യന്‍ താരം. പട്ടികയില്‍ നാലാമതാണ് ജഡേജ. അശ്വിന്‍ എട്ടാം സ്ഥാനത്തും മൊഹമ്മദ് ഷമി 22-ാം സ്ഥാനത്തുമുണ്ട്.

അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ആദ്യ സ്ഥാനത്ത്. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച 18 കാരന്‍ പൃഥ്വി ഷാ റാങ്കിംഗ് പട്ടികയില്‍ മികച്ച നേട്ടം കൈവരിച്ചു. അറുപതാം സ്ഥാനത്താണ് ഷാ ഇപ്പോള്‍ ഉള്ളത്. ഋഷബ് പന്ത് 62-ാം സ്ഥാനത്തുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here