Advertisement

സിദ്ദീഖ് നടത്തിയ വാർത്താ സമ്മേളനം ഔദ്യോഗികമല്ല : ട്വന്റിഫോറിനോട് ജഗദീഷ്

October 15, 2018
Google News 0 minutes Read
siddique press meet was unofficial says jagadessh 24 exclusive

സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടി നൽകി വാർത്താക്കുറിപ്പ് ഇറക്കിയത് എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരമാണെന്ന് ജഗദീഷ് വ്യക്തമാക്കി. വാർത്താ കുറിപ്പിറക്കാൻ തന്നെ ചുമതപ്പെടുത്തിയത് കമ്മിറ്റിയും പ്രസിഡന്റ് മോഹൻലാലുമാണെന്ന് ജഗദീഷ് ട്വന്റിഫോർ ന്യൂസിനെ അറിയിച്ചു.

ജനറൽ ബോഡിയെടുത്ത തീരുമാനം തിരുത്താൻ മറ്റൊരു ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് അടിയന്തര ജനറൽ ബോഡി വേണ്ടിവരുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചത്. സിദ്ദീഖ് ഇന്ന് നടത്തിയ വാർത്താ സമ്മേളനം എഎംഎംഎയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് അറിയിച്ചു. വാർത്താ സമ്മേളനത്തിന് മുമ്പ് സിദ്ദീഖ് ഔദ്യോഗിക വാർത്താക്കുറിപ്പ് വായിക്കേണ്ടിയിരുന്നു. വാർത്താ കുറിപ്പിലെ വിവരങ്ങൾ അറിയാത്തതുകൊണ്ടാണ് സിദ്ദീഖിന് ചിലകാര്യങ്ങളിൽ അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ സംഘടനയ്ക്കുള്ളിൽ വിശദമായ ചർച്ച നടക്കും. ദിലീപിനെ പ്രതിരോധിക്കാൻ മോഹൻലാലും താരസംഘടനയിലെ ഒരു വിഭാഗവും ഇനി തയ്യാറായേക്കില്ലെന്ന സൂചനകൾക്കിടെയായിരുന്നു ജഗദീഷിന്റെ വാർത്താ കറിപ്പ്. വനിതാ കൂട്ടായ്മ ഉന്നിയിക്കുന്ന ആവശ്യങ്ങളിൻ മേൽ ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന പരോക്ഷ സൂചന ജഗദീഷിന്റെ വാർത്താ കുറിപ്പിൽ ഉണ്ടായിരുന്നു. ഇതാകട്ടെ മോഹൻലാലിന്റെ നിർദ്ദേശം പ്രകാരമായിരുന്നു തയ്യാറാക്കിയത്.

ഇതിനിടെയാണ് ദിലീപിനെ പിന്തുണച്ചും വനിതാ കൂട്ടായ്മയെ പരിഹസിച്ചും സിദ്ദീഖ് വാർത്ത സമ്മേളനം നടത്തിയത്. താരസംഘടനയിലെ ഭിന്നതയാണ് ജഗദീഷിന്റെ പുതയ വിശദീകരണത്തോടെ വെളിവാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here