Advertisement

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

October 16, 2018
Google News 0 minutes Read

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. പെരുവഴിയില്‍ സര്‍വ്വീസ് നിറുത്തിയാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍ സമരത്തില്‍ പങ്കെടുത്തത്. കുടുംബശ്രീയ്ക്ക് റിസര്‍വേഷന്‍ കൗണ്ടറുകള്‍ നടത്തിപ്പ് ചുമതല നല്‍കില്ലെന്നും ഉത്തരവ് മരവിപ്പിച്ചുവെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചെങ്കിലും ഉറപ്പ് ലഭിത്താതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. സര്‍ക്കാറില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്ന് കാണിച്ചാണ് ഇപ്പോള്‍ ഇവര്‍ സമരത്തില്‍ നിന്ന് പിന്നാക്കം പോയത്.

ദീര്‍ഘ ദൂര ബസ് അടക്കമുള്ളവ സമരത്തില്‍ പങ്കെടുത്തതോടെ യാത്രക്കാര്‍ പെരുവഴിയിലായി. തിരുവനന്തപുരത്ത് നടുറോഡിലാണ് ബസ് സര്‍വ്വീസ് നിറുത്തിയത്. മറ്റ് ജില്ലകളില്‍ ദീര്‍ഘദൂര ബസ് അവ എത്തുന്ന ഡിപ്പോകളില്‍ സര്‍വ്വീസ് നിറുത്തുകയായിരുന്നു. ആറ് മണിക്കൂറോളം നേരമാണ് യാത്രക്കാര്‍ പെരുവഴിയില്‍ അലഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here