Advertisement

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി മിന്നല്‍ സമരം; സര്‍വ്വീസുകള്‍ നടുറോഡില്‍ നിറുത്തി

October 16, 2018
Google News 0 minutes Read
ksrtc strike from monday midnight

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നത്. തമ്പാനൂരാണ് ബസ് സമരം ഏറെ വലച്ചത്. ബസ് നടുറോഡില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കനത്ത ഗതാഗത കുരുക്കാണ് നേരിടുന്നത്. എത്തിച്ചേരുന്ന ഡിപ്പോകളില്‍ ബസ് സര്‍വ്വീസ് നിറുത്തുകയാണ്.  കോഴിക്കോട് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരം നടത്തുന്നത്.

എട്ടരയ്ക്ക് ശേഷം കോഴിക്കോട് നിന്ന് ഒരു സര്‍വ്വീസ് പോലും നടത്തിയിട്ടില്ല. യാത്രക്കാരെ മിന്നല്‍ പണിമുടക്ക് വലച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here