നിലയ്ക്കലിലേക്ക് കൂടുതല്‍ വനിതാ പോലീസെത്തും
നിലയ്ക്കലില്‍ അയ്യപ്പഭക്തന്മാരുടെ വാഹനങ്ങള്‍ വ്യാപകമായി പ്രതിഷേധക്കാര്‍ തടഞ്ഞതോടെ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എ.ഡി.ജി.പി അനില്‍കാന്ത് വൈകീട്ട് നിലയ്ക്കലിലെത്തും. വൈകീട്ടോടെ നിലയ്ക്കലിലേക്ക് രണ്ട് ബറ്റാലിയന് വനിതാ പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതലാണ് നിലയ്ക്കലിലേക്ക് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ പരിശോധന നടത്തിയത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സന്നിധാനത്തേക്ക് പോകുന്നുണ്ടോ എന്ന് അയ്യപ്പഭക്തന്മാര് പരിശോധിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇതേക്കുറിച്ച് രാവിലെ പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here