Advertisement

നിരോധനാജ്ഞ ഇന്ന് 12 മുതല്‍ നിലവില്‍ വരും

October 17, 2018
Google News 0 minutes Read

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. പത്തനംതിട്ടയില്‍ നാലിടത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇതേ തുടര്‍ന്ന് 30 കിലോമീറ്ററോളം വരുന്ന സ്ഥലത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. അതേസമയം, ശബരിമലയിലേക്കെത്തുന്ന ഭക്തന്മാര്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here