Advertisement

പയ്യന്നൂര്‍ വാഹനാപകടം; ഒരാള്‍ കൂടി മരിച്ചു

October 17, 2018
Google News 0 minutes Read
accident

പയ്യന്നൂർ സെൻട്രൻ സ്കൂളിന് സമീപം ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കാറും ടാങ്കറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശൂർ കൂർക്കഞ്ചേരിയിലെ ഒരു കുടുംബത്തിൽ പെട്ട മൂന്നു പേരാണ് മരിച്ചത്. 5 പേരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളാണ് ഇപ്പോള്‍ മരിച്ചത്. ബാക്കിയുള്ളവരുടെ നിലയും അതീവ ഗുരുതരമാണ്.  മൂകാംബികയിലേക്ക് പോകുകയായിരുന്നു ഇവര്‍.

പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here