Advertisement

‘ആര്‍.എസ്.എസിന്റെ സങ്കുചിത രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല ശബരിമല’: ദേവസ്വം മന്ത്രി

October 17, 2018
Google News 0 minutes Read
kadakampally surendran

ആര്‍.എസ്.എസിനും ബിജെപിക്കും അവരുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനും നട തുറക്കലിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധമെന്ന് പറഞ്ഞ് അക്രമം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കുന്നത് സംഘപരിവാര്‍ അനുകൂല സംഘടനകളാണ്. അയ്യപ്പ ഭക്തന്മാര്‍ എന്ന പേരില്‍ അക്രമം നടത്തുകയാണ് അവര്‍. ഇത്രയും മോശപ്പെട്ട പെരുമാറ്റം യത്ഥാര്‍ഥ അയ്യപ്പ ഭക്തന്മാരില്‍ നിന്ന് ഉണ്ടാകുകയില്ല. സാഹചര്യം മനസിലാക്കി വേണം ആര്‍.എസ്.എസ് പെരുമാറാന്‍. രാഷ്ട്രീയം കളിക്കാനാണെങ്കില്‍ ആര്‍എസ്എസിന് മറ്റ് സ്ഥലങ്ങളില്‍ അതാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യ ഗവണ്‍മെന്റിന് കോടതി വിധി അനുസരിക്കുകയും അത് നടപ്പിലാക്കുകയുമാണ് ചെയ്യാന്‍ സാധിക്കുന്ന ഏക കാര്യം. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സര്‍ക്കാര്‍ അത് നടപ്പിലാക്കുകയാണ്. എന്നാല്‍, ആര്‍.എസ്.എസ് അതില്‍ രാഷ്ട്രീയം കളിച്ചു. രാഷ്ട്രീയമായി കാര്യങ്ങളെ വഷളാക്കുകയാണ് ആര്‍.എസ്.എസും ബിജെപിയും ചേര്‍ന്ന് ചെയ്യുന്നത്. യാതൊരു കാരണവശാലും സര്‍ക്കാര്‍ അക്രമം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here