Advertisement

അയ്യപ്പ ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്

October 17, 2018
Google News 0 minutes Read

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി സ്ത്രീകളെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഏതെങ്കിലും ഒരു സ്ത്രീ ശ്രീകോവിലിന് മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്നാണ് കണ്ഠരര് രാജീവര് പ്രതികരിച്ചത്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അതിനിടെ മലകയറാനെത്തിയ സ്ത്രീകളെ പലയിടങ്ങളിലുമായി പ്രതിഷേധക്കാര്‍ തടഞ്ഞു. സുപ്രീംകോടതി വിധി മറികടന്ന് ശബരിമലയിലേക്കെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പലയിടങ്ങളില്‍ നിന്നുമായി ഭക്തരെ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്പയില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കി. ഇവിടെ സമരം ചെയ്യുകയായിരുന്ന തന്ത്രി കുടുംബത്തേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here