Advertisement

ആലുവയിൽ ഹർത്താൽ അനുകൂലികൾ ഹോട്ടൽ അടിച്ച് തകർത്തു

October 18, 2018
Google News 0 minutes Read
al saj

ആലുവ തോട്ടുമുഖത്ത് ഹർത്താൽ അനുകൂലികൾ ഹോട്ടൽ അടിച്ച് തകർത്തു. പത്ത് പേർ അടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്. തോട്ടുമുഖത്തെ അൽസാജ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം. ഹോട്ടൽ ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ഹർത്താൽ അനുകൂലികൾ ശ്രമിച്ചു. രാവിലെ ഹോട്ടൽ അടപ്പിച്ചിരുന്നു. ഇത് വീണ്ടും തുറന്നതിന് പിന്നാലെയാണ് ഒരു സംഘം എത്തി ഹോട്ടൽ അടിച്ച് തകർത്തത്. ഇവിടെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരെ ഇവർ വിരട്ടി ഓടിച്ചു. കുട്ടികൾക്ക് നേരെയും ആക്രമണം ഉണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here