Advertisement

ബലംപ്രയോഗിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത്; ശബരിമലയിൽ പോവാൻ ആഗ്രഹിക്കുന്ന സ്ത്രീ ഭക്തർ സമാധാനമായിരിക്കൂ : ഭക്തി പസ്രിജ സേഥി

October 18, 2018
Google News 0 minutes Read

സ്ത്രീ ഭക്തരോട് ശബരിമലയിൽ ബലംപ്രയോഗിച്ച് കയറാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിച്ച് ഭക്തി പസ്രിജ സേഥി. ശബരിമലയിൽ പോവാൻ ആഗ്രഹിക്കുന്ന സ്ത്രീ ഭക്തരോട് സമാധാനമായിരിക്കാനും ധൃതി പിടിക്കേണ്ട കാര്യമില്ലെന്നും പസ്രിജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ നീണ്ട 12 വർഷങ്ങളെടുത്തു. ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ ഇനിയും കുറച്ച് വർഷങ്ങൾ കൂടിയെടുക്കും. ഒരു സ്ത്രീ പ്രവേശിച്ചെന്നുകരുതി ക്ഷേത്രം അശുദ്ധമാകില്ലെന്നും ശുദ്ധികലശം അപമാനകരമാണെന്നത് വരും തലമുറയ്ക്ക് മനസ്സിലാകുമെന്നും ഭക്തി പസ്രിജ പോസ്റ്റിൽ കുറിച്ചു.

സുപ്രീംകോടതിയിൽ കേസ് നൽകിയവരിൽ നിലപാട് തിരുത്താതിരുന്ന രണ്ട് പേരിൽ ഒരാൾ ആണ് പ്രസിജ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here