Advertisement

സൈനബ് കൊലപാതകം; ഒന്നാംപ്രതിയെ തൂക്കിലേറ്റി

October 18, 2018
Google News 0 minutes Read

ഏഴു വയസുകാരി സൈനബ് അടക്കം നിരവധി പേരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇംറാൻ അലിയെ പാകിസ്താൻ തൂക്കിലേറ്റി. ഇന്നലെ രാവിലെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ് ഇംറാനെ തൂക്കിലേറ്റിയത്. തൂക്കിലേറ്റുമ്പോൾ ജയിൽ സൂപ്രണ്ടും മജിസ്‌ട്രേറ്റും മെഡിക്കൽ ഓഫീസറും സന്നിഹിതരായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാൻ സൈനബിന്റെ പിതാവ് അമിൻ അൻസാരിയും ജയിലിലെത്തിയിരുന്നു. ഇംറാന്റെ മൃതശരീരം ഏറ്റെടുക്കാൻ പിതാവും അമ്മാവനും അടക്കം നാലു ബന്ധുക്കൾ ജയിലിൽ എത്തിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജയിലിൽ ഏർപ്പെടുത്തിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here